വള്ളിക്കുന്ന് : വള്ളിക്കുന്നിലെ പുളിയശ്ശേരി കുടുംബ സമിതി നടത്തുന്ന മൂന്നാമത് ഭാഗവത സപ്താഹം ഡിസംബർ 21 മുതൽ 28 വരെ അത്താണിക്കൽ ഉള്ള തറവാട്ട് പരിസരത്ത് വെച്ച് നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
21 - ന് രാവിലെ ഒൻപതിന് രാവിലെ ഗുരുവായൂർ ക്ഷേത്രം മുഖ്യ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപപ്രോജ്വലനം നടത്തും. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് പങ്കെടുക്കും. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ താലപ്പൊലി ഏന്തി തന്ത്രിമാരെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ച് തറവാട്ട് പരിസരത്ത് നിന്ന് സ്വീകരിച്ച് സപ്താഹ വേദിയിലേക്ക് ആനയിക്കും.തുടർന്ന് വിഷ്ണു സഹസ്രനാമജപവും തൃശൂർ നിന്നുള്ള സംഘത്തിന്റെ തായമ്പകയും ഉണ്ടായിരിക്കുന്നതാണ്.
വൈകീട്ട് മൂന്ന് മണിക്ക് യജ്ഞാചാര്യന്റെ ആചാര്യ വരണവും ഭാഗവത മാഹാത്മ്യ പ്രഭാഷണവും ഉണ്ടാവും. കിഴക്കുമ്പാട്ട് വിനോദകുമാര ശർമ്മയാണ് യജ്ഞാചാര്യൻ. തുടർന്നുള്ള ഏഴു ദിവസങ്ങളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ഭാഗവത പാരായണവും പ്രഭാഷണവും നടക്കും. ഡിസംബർ 25 -ന് ശ്രീകൃഷ്ണാവതാരവും 26 -ന് രുക്മിണീ സ്വയം വരവും ഘോഷയാത്രയും ഉണ്ടാകും. 28 -ന് പ്രസാദ വിതരണത്തോടെ യജ്‌ഞം സമാപിക്കും.
ഭാഗവത യജ്ഞത്തിന്റെ ബ്രോഷർ പ്രകാശനം ഗുരുവായൂർ ക്ഷേത്രം മുഖ്യ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കുടുംബ സമിതി പ്രസിഡന്റ് രാജൻ പുളിയശ്ശേരിക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു. കുടുംബ സമിതി സെക്രട്ടറി ബിജേഷ് , മുൻ പ്രസിഡന്റെ ഹൃഷികേശ് , അജിത് കുമാർ , വിജയൻ എന്നിവർ സന്നിഹിതരായിരുന്നു.
സ്പോർട്സ്
മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 30 November 2025
സ്പോർട്സ്
വള്ളിക്കുന്നുകാരനായ സിദാൻ അണ്ടർ 18 EDEX കേരള സൂപ്പർ കപ്പിൽ ബെസ്റ്റ് പ്ലെയർ ഓഫ് ദ ടൂർണമെൻറ് 23 September 2025
എഴുത്തുകൾ
വി.എസ്. - ജന മനസ്സിലെ സമരനായകൻ 23 July 2025
ഗുഡ് സ്റ്റോറി
വള്ളിക്കുന്നിൽ ബഡ്സ് സ്കൂൾ : പണി ഈ മാസം തുടങ്ങും 9 September 2025
പ്രാദേശികം
അത്താണിക്കൽ കെ.എം.എസ് ഫ്രൂട്ട് സ്റ്റാൾ ഉടമ പറമ്പിൽ അശോകൻ അന്തരിച്ചു 13 August 2025