വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വള്ളിക്കുന്നിൽ വരുന്ന ബഡ്‌സ് സ്‌കൂളിന്റെ പണി ഈ മാസം തുടങ്ങും. ടെണ്ടർ നടപടി പൂർത്തിയായ പദ്ധതിക്ക് ആദ്യ ഘട്ടം 25 ലക്ഷം രൂപയാണ് തനത് ഫണ്ട് വകയിരുത്തിയത്.
ഗ്രാമപഞ്ചായത്ത് പരിധിയിൽ മാനസിക വെല്ലുവിളി നേരിടുന്ന 85 ഓളം വിദ്യാർത്ഥികൾ ഉണ്ട്. അവർ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സമീപത്തുള്ള സ്‌കൂളുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോളുള്ളത്. ഇതിനു പരിഹാരം ഒരുക്കാൻ വേണ്ടി ആണ് ഈ പദ്ധതി. കടലുണ്ടി നഗരം ഹീറോസ് നഗറിൽ കിഴക്കിനിയത്ത് ഹംസ നഹയുടെ സ്മരണാർത്ഥം മകൻ അൻവർ നഹ സൗജന്യമായി നൽകിയ 11 സെന്റിലാണ് ബഡ്‌സ് സ്‌കൂൾ യാഥാർഥ്യമാവുന്നത്. ഈ സ്ഥലം നേരത്തെ തന്നെ ഗ്രാമ പഞ്ചായത്തിന് കൈമാറിയിരുന്നു. മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം അവരെ തൊഴിൽ പരിശീലനം കൂടി നൽകി മുഖ്യധാരയിലേക്ക് എത്തിക്കാനും കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
10 December 2025
27 December 2025
പ്രാദേശികം
കേരളോത്സവം സ്വാഗത സംഘംയോഗം 1 August 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം നടത്തി 4 November 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും 29 November 2025
പ്രാദേശികം
മിന്നും തിളക്കവുമായി സി.ബി.എച്ച്.എസ്.എസ്. വീണ്ടും 25 November 2025
പ്രാദേശികം
അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു 30 November 2025