Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം എം.ടി കരുണാകരൻ അന്തരിച്ചു CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പന്തൽ കാൽനാട്ടൽ കർമ്മം നടത്തി ഉത്രാടം നാളിലെ വാനരസദ്യ നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
ചരമം


​തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മുൻ മേധാവിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഡോ. കെ. കുമാരൻ കുട്ടി (89 വയസ്സ്  ) അന്തരിച്ചു. വിദ്യാഭ്യാസ മേഖലയിലും ആദിവാസി ക്ഷേമ പ്രവർത്തനങ്ങളിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു അദ്ദേഹം,

​കേരള സർവകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ എം.എസ്.സി ബിരുദം നേടിയ അദ്ദേഹം, വിഖ്യാതമായ ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് (Fulbright Scholarship) നേടിയാണ് അമേരിക്കയിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചത്. അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എം.എസ്.സി ബിരുദവും കാനഡയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറേറ്റും (Post Doc) അദ്ദേഹം കരസ്ഥമാക്കി. ക്വീൻസ് യൂണിവേഴ്സിറ്റിയിൽ തന്നെ ലക്ചററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
​കാലിക്കറ്റ് സർവകലാശാലയുടെ കരുത്തായി
​കാലിക്കറ്റ് സർവകലാശാലയുടെ ആരംഭകാലം മുതൽ അതിന്റെ വളർച്ചയിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്‌മെന്റിന്റെ ആദ്യത്തെ ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ് (HOD) ആയിരുന്നു അദ്ദേഹം. കൂടാതെ ഡീൻ ഓഫ് സയൻസ്, സിൻഡിക്കേറ്റ് മെമ്പർ എന്നീ നിലകളിലും അദ്ദേഹം സർവകലാശാലയുടെ ഭരണ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സത്യസായി സമിതിയുടെ സ്ഥാപക കൺവീനർ കൂടിയായിരുന്നു അദ്ദേഹം.
​ 
​പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം സ്ഥാപിച്ച സായി സ്നേഹതീരം എന്ന ചാരിറ്റബിൾ ട്രസ്റ്റ് അശരണർക്ക് വലിയൊരു തണലായിരുന്നു. ആദിവാസി മേഖലയിലെ അദ്ദേഹത്തിന്റെ നിസ്തുലമായ സേവനങ്ങളെ മുൻനിർത്തി മലബാർ സൗഹൃദ വേദി ഉൾപ്പെടെയുള്ള സംഘടനകൾ അദ്ദേഹത്തെ അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്.സനാതനധർമ്മപീഠം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവേണിങ്ങ് ബോഡി മെമ്പറായിരുന്നു.
നെറുംകൈതക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി ആദ്യകാല പ്രസിഡണ്ടായിരുന്നു.

​പത്മാ കെ. കുട്ടിയാണ് ഭാര്യ. മക്കൾ: മധു കെ. കുട്ടി (യു.എസ്.എ), ഡോ. രാധിക കെ. കുട്ടി (യുകെ), അരവിന്ദ് കെ. കുട്ടി (ഡെന്മാർക്ക്). മരുമക്കൾ: ഡോ. മീനാക്ഷി മധു (യു.എസ്.എ), ഡോ. അജിത്ത് മേനോൻ (യുകെ).
 

മരണാനന്തര ചടങ്ങുകൾ    ഇന്ന് 18/ 2/26  ഉച്ചക്ക് 12 മണിക്ക്  വീട്ടുവളപ്പിൽ നടക്കും.

Admin

© 2025 vallikkunnu.in. Powered by Cybpress Innovative solution.