റിപ്പോർട്ട് : സയിദ് കോയ കോലായി
വള്ളിക്കുന്ന് : ചില ആംഗിളിൽ നിന്നും നോക്കുമ്പോൾ തന്നെ – അയ്യോ, ഇതോ നമ്മുടെ ബോച്ചേ!
അങ്ങനെയൊരു സാദൃശ്യം. അതുകൊണ്ടാവണം പലരും തെറ്റിദ്ധരിച്ച് വാഹനങ്ങൾ നിർത്തി, നേരെ എത്തി സംസാരിച്ചിട്ടുള്ളത്.
അതെ, പറയുന്നത് വള്ളിക്കുന്ന് പോറാഞ്ചേരി സ്വദേശിയായ അബ്ദുറഹിമാൻനെ കുറിച്ചാണ്. കൂട്ടുകാർ ഫേസ്ബുക്കിൽ “ബോച്ചേ”യുമായി താരതമ്യം ചെയ്ത് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതോടെ കാര്യം വലിയ ചർച്ചയായി. കമന്റുകൾ നിറഞ്ഞൊഴുകി. അതിനുശേഷമാണ് അബ്ദുറഹിമാൻ തന്നെ ഈ മേക്കോവർ സ്വീകരിച്ചത്.
കൺസ്ട്രക്ഷൻ മേഖലയിലാണ് അബ്ദുറഹിമാൻ ജോലി ചെയ്യുന്നത്. എന്നാൽ ബോച്ചേയ്ക്കോടുള്ള രൂപസാദൃശ്യം കാരണം ഇന്ന് പല ഇടങ്ങളിൽ നിന്നും അദ്ദേഹത്തിന് പരിപാടികൾക്ക് ക്ഷണങ്ങളെത്തുന്നു.
എല്ലാം നല്ലൊരു അനുഭവമെങ്കിലും, മെയിന്റനൻസ് കാര്യത്തിൽ ചിലവ് കുറവല്ലെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
“മുടി നന്നായി പരിപാലിക്കണം, വസ്ത്രങ്ങൾ എല്ലാം സ്റ്റൈലിഷ് ആയി വേണം… എല്ലാം കൂടി നല്ലൊരു ചെലവേറിയ പരിപാടിയാണ്. എങ്കിലും, രസകരമായൊരു യാത്ര തന്നെയാണ് ഇത്” – അബ്ദുറഹിമാൻ പറയുന്നു.
06 September 2025
പ്രാദേശികം
ബഡ്സ് സ്കൂൾ നിർമ്മാണത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം നിർവഹിച്ചു 20 October 2025
പ്രാദേശികം
അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി 5 August 2025
പ്രാദേശികം
കുടുംബശ്രീ ജില്ലാതല ഓണ വിപണനമേളയ്ക്കും, ഭക്ഷ്യമേളയ്ക്കും വര്ണ്ണാഭ തുടക്കം 30 August 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷികദിനം ആചരിച്ചു 18 August 2025
പ്രാദേശികം
പോസ്റ്റർ പ്രകാശനം ചെയ്തു 7 September 2025