വള്ളിക്കുന്ന് : നെറു ങ്കൈതക്കോട്ട അയ്യപ്പ ക്ഷേത്രം തവളമാക്കിയ വാനരക്കൂട്ടത്തിന് ഉത്രാട നാളിൽ ക്ഷേത്ര ജീവനക്കാർ പതിവുപോലെ ഓണസദ്യ ഒരുക്കി .അയ്യപ്പക്ഷേത്രത്തിന്റെ പടിക്കെട്ടിനു താഴെ ഇലയിട്ട് ചോറും നാലുകൂട്ടം കറികളും വിളമ്പിയ ശേഷം ഒരു പ്രത്യേക ശബ്ദത്തിൽ ജീവനക്കാർ നീട്ടി വിളിച്ചപ്പോൾ കുരങ്ങന്മാർ ഒന്നൊന്നായി വൃക്ഷ ശിവരങ്ങളിൽ നിന്ന് ഇറങ്ങി വന്നു . കഴിഞ്ഞ ഓണത്തിന് ശേഷം അപ്രത്യക്ഷനായ വാനരമൂപ്പൻ രാമൻകുട്ടി തിരിച്ചെത്തിയത് കണ്ടപ്പോൾ ഭക്തർക്ക് സന്തോഷം ഇരട്ടിച്ചു . പപ്പടത്തിനു കടപിടി കൂടിയും പല വികൃതികൾ കാട്ടിയും സ്വന്തം ശൈലിയിലുള്ള വാനരൻമാരുടെ പന്തിഭോജനം ഉത്രാടം നാളിലെ കൗതുക കാഴ്ചയായി .അയ്യപ്പക്ഷേത്രത്തിൽ എല്ലാ ദിവസവും ഉഷ നിവേദ്യം അഥവാ ആദ്യ പൂജയുടെ നിവേദ്യം വാനരന്മാർക്കുള്ളതാണ് .ഉത്രാടനാളിൽ വാനരന്മാരെ ഊട്ടിയ ശേഷം മാത്രമേ ഓണസദ്യ ഉണ്ണാവൂ എന്നും ഇവിടുത്തെ വിശ്വാസം .
ഗുഡ് സ്റ്റോറി
ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും 6 December 2025
പ്രാദേശികം
പുഴയോര തണൽ ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം നാളെ 19 May 2026
പ്രാദേശികം
നവീകരിച്ച അപ്പോളോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നാളെ 21 September 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 9 December 2025
പ്രാദേശികം
അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു 24 March 2026