വള്ളിക്കുന്ന് : പൂക്കളവും , ഘോഷ യാത്രയും , തോണിയാത്രയും, ഓണ സദ്യയും എല്ലാം ആയി ഓണം ആഘോഷിച്ച് വള്ളിക്കുന്ന് സൈനിക കൂട്ടായ്മ. വള്ളിക്കുന്ന് ബാലത്തിരുത്തിയിലെ മിയാമി ഹോംസ്‌റ്റേയിൽ നടന്ന ഓണാഘോഷം മുതിർന്ന വിമുക്ത ഭടൻ എ.പി.പുരുഷോത്തമനും കൂട്ടായ്മയുടെ പ്രസിഡന്റ് പറമ്പിൽ വേലായുധനയും ചേർന്ന് നിലവിളക്ക് കൊളുത്തികൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ബാലാതിരുത്തിയിൽ നടന്ന ഘോഷയാത്ര ഏറെ ശ്രദ്ധപിടിച്ചു പറ്റി. മുൻ സൈനികരും കുടുംബാംഗങ്ങളും ചേർന്ന് കമ്മ്യൂണിറ്റി റിസെർവ്വിൽ തോണിയാത്രയും നടത്തി.
വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചർ, വാർഡ് അംഗങ്ങളായ തങ്കപ്രഭ, പ്രസീന എന്നിവർ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു. എ.പി.സുധീശൻ, മുരളീധരൻ കുറ്റിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
08 December 2025
23 July 2025
പ്രാദേശികം
പകൽ വീട് ഉദ്ഘാടനം വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു 2 November 2025
പ്രാദേശികം
മിന്നും തിളക്കവുമായി സി.ബി.എച്ച്.എസ്.എസ്. വീണ്ടും 25 November 2025
പ്രാദേശികം
അങ്കണവാടികൾക്ക് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു 3 November 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ (ചൊവ്വ) അവസാനിക്കും 8 December 2025
പ്രാദേശികം
ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി 3 August 2025