മലപ്പുറം : വള്ളിക്കുന്നിന്റെ അഭിമാനമായി അലിസ ഇൻസ്പയർ അവാർഡ് മാനക് (INSPIRE Award MANAK) സംസ്ഥാന തല വിജയിയായി. പരപ്പനങ്ങാടി വെച്ച് നടന്ന അനുമോദനച്ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി അലിസയെ ആദരിച്ചു.
ഇന്ത്യൻ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിലുള്ള ദേശീയ പദ്ധതിയാണ് INSPIRE Award MANAK. സ്കൂൾ വിദ്യാർത്ഥികളിലെ ശാസ്ത്രീയ ചിന്താശേഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഈ പദ്ധതി.
6 മുതൽ 10 വരെ ക്ലാസുകളിലിലുള്ള , 10 മുതൽ 15 വയസ്സുവരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ഈ അവാർഡിനായി അപേക്ഷിക്കാനുള്ള യോഗ്യത. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കുള്ള ₹10,000 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കും. അലിസ 6-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവാർഡിനായി അപേക്ഷിച്ചത്. സ്കൂൾതല, ഉപജില്ലാതല, ജില്ലാതല മത്സരങ്ങൾ വിജയകരമായി മറികടന്ന്, സംസ്ഥാന തലത്തിൽ വിജയിച്ചു. ഇപ്പോള്‍ ദേശീയതല മത്സരം ലക്ഷ്യമിട്ട് അലിസ മുന്നേറുകയാണ്.
അലിസ വള്ളിക്കുന്ന് സി.ബി ഹയർ സെക്കണ്ടറി സ്‌കൂൾ രസതന്ത്രം അധ്യാപകരായ ഉല്ലാസ് യു.ജി, ശ്രീഷ്മ. എ എന്നിവരുടെ മകൾ ആണ്.
08 December 2025
04 November 2025
പ്രാദേശികം
CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു 1 August 2025
പ്രാദേശികം
പുളിയശ്ശേരി ഭാഗവത സപ്താഹം ഡിസംബർ 21 - ന് 8 November 2025
പ്രാദേശികം
അടുക്കള മാലിന്യം : ഡൈജസ്റ്റർ വിതരണം ചെയ്തു 2 November 2025
പ്രാദേശികം
സംസ്കൃത വാരാഘോഷം 12 August 2025
പ്രാദേശികം
നവീകരിച്ച അപ്പോളോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നാളെ 21 September 2025