Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം എം.ടി കരുണാകരൻ അന്തരിച്ചു CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പന്തൽ കാൽനാട്ടൽ കർമ്മം നടത്തി ഉത്രാടം നാളിലെ വാനരസദ്യ നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം ഹരിതം ഓണാഘോഷം അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
എഴുത്തുകൾ

അടിസ്ഥാന വർഗ്ഗത്തിൻ്റെ നേതാവ് . മർദ്ദിതനെയും ചൂഷിത നെയും ചേർത്തു നിർത്തി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി സമരം നയിച്ച മുന്നണി പോരാളി.കേരളത്തിലെ എണ്ണമറ്റ പോരാട്ടങ്ങളെ  അടയാളപ്പെടുത്തിയ വിപ്ലവ നക്ഷത്രം.വിഎസ് അച്യുതാനന്ദൻ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇനി ജ്വലിക്കുന്ന ഓർമ്മ.

1923 ഒക്ടോബർ 20 ആലപ്പുഴ ജില്ലയിൽ ജനിച്ചു. കുട്ടിക്കാലത്തു തന്നെ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞു അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ജ്യേഷ്ഠന്റെ കൂടെ തയ്യൽ പണിയിലേക്ക് പ്രവേശിച്ച വി എസ് പാർട്ടി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പി കൃഷ്ണപിള്ള യായിരുന്നു അദ്ദേഹത്തെ പ്രവർത്തനരംഗത്തേക്ക് കൈപിടിച്ചു നയിച്ചത്. 1946 ൽ സർ സി.പി യ്ക്കെതിരെ 'അമേരിക്കൻ മോഡൽ അറബിക്കടലിൽ 'എന്ന മുദ്രാവാക്യം മുഴക്കിയ പുന്നപ്ര വയലാർ സമരങ്ങളുടെ സംഘാടകരിൽ പ്രധാനിയായിരുന്നു സഖാവ് . രക്തരൂക്ഷിത വിപ്ലവത്തിൽ തൊഴിലാളികളുടെ തോഴനായതു കാരണം ക്രൂര ജയിൽവാസം നേരിടേണ്ടിവന്നു.

പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം ജനഹിത നേതാവായിരുന്നു. ഭൂമി കൈയ്യേറ്റങ്ങൾ, ലോട്ടറി മാഫിയ കൊക്കൊകോള പോലുള്ള പദ്ധതികൾ എന്നിവയ്ക്കെതിരായ പ്രചരണങ്ങൾക്ക് അദ്ദേഹം നേതൃത്വം കൊടുത്തു. കാസർക്കോഡിലെ എൻഡോസൾഫാൻ വിഷയത്തിൽ അദ്ദേഹം മികച്ച ഇടപെടലുകൾ നടത്തി, നീതിക്കു വേണ്ടി എൻഡോ  സൾഫാൻ ബാധിതരുടെ കൂടെ നിന്നു പോരാടി.

അദ്ദേഹത്തിൻ്റെ ആത്മകഥയായ 'സമരം തന്നെ ജീവിതം' എന്ന പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ വ്യക്തി രാഷ്ട്രീയ സമരജീവിതത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.  എന്നും ജനങ്ങൾക്കു വേണ്ടി ജീവിച്ച് മരിച്ച ജനനായകാ ഒരു വിപ്ലവ നക്ഷത്രമായി എന്നും ജനമനസ്സിൽ ജീവിക്കും.

© 2025 vallikkunnu.in. Powered by Cybpress Innovative solution.