റിപ്പോർട്ട് : സയിദ് കോയ വള്ളിക്കുന്ന്
വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്ത് 90 കളിൽ നിർമ്മിച്ച അത്താണിക്കലുള്ള സർക്കിൾ നിറം കൊടുത്തും ആർട്ടിഫിഷ്യൽ പുല്ലും വിരിച്ച് മോടി കൂട്ടിയിരിക്കുകയാണ്. നിലവിൽ പരപ്പനങ്ങാടി ഭാഗത്തുനിന്ന് ഒലിപ്പുറം ഭാഗത്തേക്ക് വാഹനങ്ങൾ കടന്നുപോകാൻ തീർത്തും തടസ്സം ആയിട്ടാണ് ട്രാഫിക് സർക്കിൾ നിലകൊള്ളുന്നത്.
പരപ്പനങ്ങാടി ഭാഗത്തുനിന്ന് കയറ്റം കയറി വരുന്ന കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കോഴിക്കോട് ഭാഗത്തേക്ക് കടന്നുപോകാനും പലപ്പോഴും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട് . അതിനുള്ള പ്രധാനകാരണം സർക്കിളിന് അടുത്തായി ബസ്റ്റോപ്പിൽ ബസ് നിർത്തി ആളെ കയറ്റുമ്പോൾ വലിയ ലോഡുമായി കയറി വരുന്ന വാഹനങ്ങൾക്ക് തടസ്സം നേരിടുന്നു എന്നതാണ്. സർക്കിൾ വലിപ്പം കുറച്ച് മൂന്ന് റോഡിലേക്കുമുള്ള യാത്ര സുഗമമാക്കുന്ന രീതിയിൽ പുനഃക്രമീകരിക്കണം എന്ന് ഏറെ നാളായുള്ള ജനങ്ങളുടെ ആവശ്യമാണ്. കോഴിക്കോട് ഭാഗത്തേക്ക് ഉള്ള ബസ് സ്റ്റോപ്പ് കുറച്ചു കൂടെ മുന്നോട്ട് മാറ്റി സ്ഥാപിക്കുന്നതും ഒലിപ്രം ഭാഗത്തേക്കുള്ള ബസുകൾ കുറച്ചു കൂടെ മുന്നോട്ട് മാറ്റി നിർത്തുന്നതും അത്താണിക്കൽ ഉണ്ടാവുന്ന ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരം ആവും.
പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഈ കാലത്ത് സർക്കിൾ അലങ്കരിക്കാൻ പ്ലാസ്റ്റിക് പുല്ലു ഉപയോഗിച്ചിരിക്കുന്നത് ജനങ്ങളുടെ ഇടയിൽ പ്രതിഷേധം ഉയരാൻ ഇടയുണ്ട്.
21 July 2025
05 August 2025
രാഷ്ട്രീയം
ടി.വി.ഇബ്രാഹിം വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്ത്ഥി 17 March 2026
പ്രാദേശികം
നോവിന്റെ പൂക്കാലം പ്രകാശനം ചെയ്തു 25 December 2025
പ്രാദേശികം
ലോഗോ പ്രകാശനം ചെയ്തു 17 October 2025
സ്പോർട്സ്
വള്ളിക്കുന്നുകാരനായ സിദാൻ അണ്ടർ 18 EDEX കേരള സൂപ്പർ കപ്പിൽ ബെസ്റ്റ് പ്ലെയർ ഓഫ് ദ ടൂർണമെൻറ് 23 September 2025
പ്രാദേശികം
പി.എസ്.സി പരീക്ഷ മാറ്റിവച്ചു 12 February 2026