അത്താണിക്കൽ : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച കുപ്പിവള - അങ്കൺവാടി കലോത്സവം ചന്തൻ ബ്രദേഴ്‌സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പഞ്ചായത്തിലെ 47 അങ്കൺവാടികളിൽ നിന്നുള്ള 600 കരുന്നുകൾ വിവിധ കലാരംഗങ്ങളിൽ മാറ്റുരന്ന മത്സരങ്ങൾ വർണ്ണാഭമായ അനുഭവമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈലജ ടീച്ചർ കലോത്സവം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എം. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
കലോത്സവത്തെ വിജയകരമാക്കുന്നതിൽ അഹോരാത്രം പരിശ്രമിച്ച അങ്കൺവാടി അധ്യാപികമാരോടും ആയമാരോടും പഞ്ചായത്ത് ഭാരവാഹികൾ നന്ദി അറിയിച്ചു.
01 August 2025
07 August 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ഇലക്ഷന് ഗൈഡ് പ്രകാശനം ചെയ്തു 9 December 2025
പ്രാദേശികം
പെട്രോൾ ഡീസൽ വിലയിൽ മൂന്ന് രൂപയുടെ വർധന 15 May 2026
പ്രാദേശികം
വി എസ് ഇനി ജ്വലിക്കുന്ന ഓർമ 21 July 2025
ചരമം
ചരമം : കറുത്തേടത്ത് സദു 22 October 2025
ചരമം
അരുണാചൽ പ്രദേശിൽ വിനോദയാത്രക്ക് പോയ വള്ളിക്കുന്ന് സ്വദേശി മരിച്ചു 17 January 2026