വള്ളിക്കുന്ന് : വള്ളിക്കുന്നിലെ മുൻകാല ദേശീയ വോളിബോൾ താരങ്ങളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് നാഷണൽ ആൻഡ് യൂണിവേഴ്സിറ്റി പ്ലെയേഴ്സ് ഓഫ് വോളിബോൾ, വള്ളിക്കുന്നിൻ്റെയും വോളി ഗ്രാമം വള്ളിക്കുന്നിൻ്റെയും നേതൃത്വത്തിൽ വള്ളിക്കുന്ന് സന്ദീപനി സ്റ്റേഡിയത്തിലും സി ബി എച്ച് എസ് എസ് സ്റ്റേഡിയത്തിലുമായി സംഘടിപ്പിച്ച് വരുന്ന ദീർഘകാല വോളിബോൾ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം സി.ബി. എച്ച് എസ് സ്‌കൂൾ ഓഡിറ്ററിയത്തിൽ നടന്ന ചടങ്ങിൽ വള്ളിക്കുന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ നിർവ്വഹിച്ചു. വള്ളിക്കുന്നിലേയും സമീപ ഗ്രാമ പഞ്ചായത്തുകളിലേയും ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 100 ൽ അധികം വിദ്യാർത്ഥികളാണ് പരിശീലനം നേടിവരുന്നത് .
ചടങ്ങിൽ 2025 -26 വർഷത്തിൽ ജില്ല, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. ഏപ്രിൽ മെയ് മാസങ്ങളിലെ സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കററുകളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
ചടങ്ങിൽ മുൻ ദേശീയ വോളിബോൾ താരവും അനുപവ് ചെയർമാനുമായ ശ്രീ എം മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു.മുൻ കേരള സ്പോർട്സ് കൗൺസിൽ കോച്ചും വോളി ഗ്രാമത്തിൻറെ മുഖ്യ പരിശീലകനുമായ ശ്രീ മുരളീധരൻ പാലാട്ട് സ്വാഗതം പാഞ്ഞു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് അംഗം ശ്രി അസീസ് അരിമ്പ്രത്തൊടി , സി ബി സ്കൂൾ മാനേജർ ഗീത എ.പി. കേരള സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ബാബു. പാലാട്ട് , പി .ടി . എ .പ്രസിഡണ്ട് പ്രദീപൻ പറമ്പിൽ, പ്രിൻസിപ്പാൾ സന്ധ്യ ടീച്ചർ, ഹെഡ്മാസ്റ്റർ പ്രവീൺ കുമാർ. ജില്ല വോളി ബോൾ അസോസിയേഷൻ പ്രസിഡണ്ട് എം പ്രേമൻ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. പി. മുഹമ്മദ് മാസ്റ്റർ നേറ്റീവ് എ.യു. പി.സ്കൂൾ പ്രധാന അദ്ധ്യാപിക ബിന്ദു, കോച്ചിംഗ് ക്യാമ്പ് മാതൃ സമിതി പ്രധിനിധി ഇന്ദുലേഖ, വള്ളിക്കുന്നിലെ മുൻ കാല വോളിബോൾ താരം ചന്തുകുട്ടി മാസ്റ്റർ ,മുൻ കേരള പോലീസ് താരം പ്രദീപൻ സി. പി. , എ. പി. മഹേന്ദ്രൻ , കേമ്പ് സഹ പരിശീലകൻ പി.കെ. അനീഷ് , കായിക അദ്ധ്യാപകൻ കെ. ധനിക് എന്നിവർ ആശംസകൾ അർപ്പിച്ചു. രമ്യ ടീച്ചർ നന്ദി പറഞ്ഞു .
05 August 2025
പ്രാദേശികം
ചക്ക ഉത്സവം 13 May 2026
പ്രാദേശികം
അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല 18 November 2025
പ്രാദേശികം
പുഴയോര തണൽ ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം നാളെ 19 May 2026
പ്രാദേശികം
ആഘോഷം അതിരു വിടരുത് : പരപ്പനങ്ങാടി പോലീസ് 12 December 2025
ചരമം
ചരമം : കറുത്തേടത്ത് സദു 22 October 2025