Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു ഉത്രാടം നാളിലെ വാനരസദ്യ വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
പ്രാദേശികം

മലപ്പുറം : കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ 111 സി.ഡി.എസുകളിലെ ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

ഹരിതകര്‍മ്മസേന സംഘടനാ സംവിധാനം, അക്കൗണ്ട് കീപ്പിംഗ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക, ഭേദഗതി വരുത്തിയ ഹരിതകര്‍മ്മസേന ആപ്പ്, ഹരിത മിത്രം 2.0, അജൈവമാലിന്യ വികേന്ദ്രീകരണം എന്നീ പുത്തന്‍ ചുവടുവെപ്പുകളെക്കുറിച്ചുള്ള അവബോധം ഹരിതകര്‍മ്മസേന ഭാരവാഹികളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആര്‍. രഗീഷ് പരിപാടിയില്‍ സ്വാഗതം
ആശംസിച്ചു. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹരിതകര്‍മ്മസേന ജില്ലാ കോഡിനേറ്റര്‍ വി.എന്‍. ദൃശ്യ ക്ലാസ് നയിച്ചു. ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ സിറാജുദ്ദീന്‍, ഹരിതകേരളമിഷന്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. പി. സീമ, ക്ലീന്‍ കേരള മലപ്പുറം, കമ്പനി മാനേജര്‍ വരുണ്‍ ശങ്കര്‍ തുടങ്ങിയവര്‍ ആശംസകള്‍ പറഞ്ഞു. ഹരിത കര്‍മ്മ സേന ഭാരവാഹികളും കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റര്‍മാരുമടക്കം 250 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

© 2025 vallikkunnu.in. Powered by Cybpress Innovative solution.