വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക ബജറ്റ് ഇന്ന് പഞ്ചായത്ത് ഹാളിൽ അവതരിപ്പിച്ചു. യുവജനങ്ങൾ, കായികം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, സേവനമേഖല എന്നിവ ഉൾപ്പെടെ എല്ലാ മേഖലകളുടെയും പുരോഗതിയെ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
സ്‌കൂളിലെ പ്രഭാത ഭക്ഷണത്തിനായി 10 ലക്ഷം രൂപയും ബയോ പവർ വല നിർമ്മാണ യുണിറ്റിനായി 12 ലക്ഷം രൂപയും പോഷകാഹാര പദ്ധതിക്കായി 70 ലക്ഷം രൂപയും ഷീ വീൽസ് ( വാഹനം വാങ്ങുന്നതിനും ഡ്രൈവിംഗ് പരിശീലനത്തിനും ) പദ്ധതിക്കായി 11 ലക്ഷം രൂപയും ഒന്നാം ക്ലാസ് ഒന്നാം താരമാകാൻ 4 ലക്ഷം രൂപയും സ്ത്രീകൾക്ക് മാത്രം ആയുള്ള ഓപ്പൺ ജിമ്മിന് 20 ലക്ഷം രൂപയും ഓഫീസ് ബിൽഡിംഗ് ആഡിറ്റോറിയം നിർമ്മിക്കാൻ 76 ലക്ഷം രൂപയും പാലിയേറ്റീവ് സാന്ത്വനം പ്രോജെക്ടിനായി 15 ലക്ഷം രൂപയും ഡിജി കേരളം പദ്ധതിക്കായി 4 ലക്ഷം രൂപയും സ്റ്റേഡിയം നിർമ്മാണത്തിനായി 20 ലക്ഷം രൂപയും ബഡ്ജറ്റിൽ വക ഇരുത്തിയിട്ടുണ്ട്
പ്രാദേശികം
ചരമം : മുതിരക്കാലായി നാരായണി 27 August 2025
പ്രാദേശികം
വിദ്യാലയങ്ങൾക്ക് ഡൈനിംങ്ങ് ഹാൾ ഫർണിച്ചർ വിതരണം ചെയ്തു 2 November 2025
പ്രാദേശികം
നവീകരിച്ച അപ്പോളോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നാളെ 21 September 2025
ചരമം
ചരമം : പുളിയശ്ശേരി ശശികുമാർ 27 December 2025