വള്ളിക്കുന്ന് : ഈ റമളാനിൽ 27 ദിവസങ്ങളിൽ 25 നോമ്പുകൾ പാലിച്ച ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) വള്ളിക്കുന്ന് ഏരിയ ജോയിന്റ് സെക്രട്ടറി സി. വിജയകുമാറിന് ആദരസൂചകമായി യൂണിയൻ അംഗങ്ങൾ പ്രത്യേക നോമ്പുതുറ സംഘടിപ്പിച്ചു.
സമൂഹ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായ ഈ പരിപാടിയിൽ യൂണിയൻ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. വിജയകുമാറിന്റെ ആത്മാർത്ഥമായ നോമ്പുപാലനത്തെ അഭിനന്ദിച്ചുകൊണ്ട് സഹപ്രവർത്തകർ അദ്ദേഹത്തിന് ആശംസകളും നേർന്നു.
മത സൗഹൃദവും കൂട്ടായ്മയും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് നല്ല സന്ദേശമാണ് നൽകുന്നതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രാദേശികം
വള്ളിക്കുന്നിൽ കടലാക്രമണം രൂക്ഷം 27 July 2025
പ്രാദേശികം
കളിമുറ്റം വനിതാ ഓപ്പൺ ജിം & കിഡ്സ് പാർക്ക് തുറന്നു കൊടുത്തു 3 November 2025
പ്രാദേശികം
കടലുണ്ടി നഗരം കുടുബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ പി സംവിധാനം നിലച്ചതായി പരാതി 11 February 2026
പ്രാദേശികം
വള്ളിക്കുന്ന് സൈനിക കൂട്ടായ്മ ജനറൽബോഡി യോഗവും കുടുംബ സംഗമവും നടന്നു 4 July 2026