Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം എം.ടി കരുണാകരൻ അന്തരിച്ചു CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പന്തൽ കാൽനാട്ടൽ കർമ്മം നടത്തി ഉത്രാടം നാളിലെ വാനരസദ്യ നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം ഹരിതം ഓണാഘോഷം അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
പ്രാദേശികം

വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കായി ജൂലൈ 17 വരെ നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു. പ്രധാന ഉത്തരവാദിത്വങ്ങളായ ഫീല്‍ഡ് വെരിഫിക്കേഷന്‍, യോഗ്യതയില്ലാത്ത എന്‍ട്രികള്‍ തിരിച്ചറിയല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായുള്ള ഏകോപനം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ ബാച്ചിലും  50 പേര്‍ക്കാണ് പരിശീലനം. റോള്‍ പ്ലേകള്‍, ചര്‍ച്ചകള്‍, ഫോമുകള്‍ പൂരിപ്പിക്കുന്നതിനുള്ള  പ്രായോഗിക സെഷനുകൾ എന്നിവ  കൂടാതെ സ്‌കിറ്റുകളും പരിശീലന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷയില്‍ രൂപകല്‍പ്പന ചെയ്ത പവര്‍പോയിന്റ് പ്രസന്റേഷനുകളുടെ സഹായത്തോടെയാണ് പരിശീലനം. എൽ.ആർ ഡപ്യൂട്ടി കലക്ടർ എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു, മലപ്പുറം  നിയമസഭാ മണ്ഡലം എ.ഇ.ആര്‍.ഒ. ടി.സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജെയ്സണ്‍ഡ് മാത്യു, യു.ഡി ക്ലര്‍ക്ക് എന്‍.ശൈലേഷ്, ഊരകം ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് പി.എന്‍ നിലൂഫര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

© 2025 vallikkunnu.in. Powered by Cybpress Innovative solution.