Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു ഉത്രാടം നാളിലെ വാനരസദ്യ വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
പ്രാദേശികം

മലപ്പുറം :  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

60 നിക്ഷേപകരടക്കം 82 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ വ്യവസായി കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ലേബര്‍ വകുപ്പ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, ജി.എസ്.ടി തുടങ്ങിയ വകുപ്പുകളില്‍ ഉദ്യോഗസ്ഥ പ്രതിനിധികളുമായി സംരംഭകര്‍ സംവദിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് തുടങ്ങിയ ബാങ്ക് പ്രതിനിധികളുമായി സംരംഭങ്ങളുടെ പ്രൊജക്ടുകള്‍ക്ക് ബാങ്ക് സഹായത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു.

60 നിക്ഷേപകര്‍ 11.75 കോടി രൂപയുടെ നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്തു. സംരംഭങ്ങളുടെ പ്രൊജക്റ്റ് അവതരണവും വ്യവസായ വകുപ്പ് പദ്ധതികളെ കുറിച്ചും പരിപാടിയില്‍ പരിചയപ്പെടുത്തി. തിരൂരങ്ങാടി താലൂക്ക് ഉപജില്ല വ്യവസായ ഓഫീസര്‍ ഷഹീദ് വടക്കേതില്‍, വേങ്ങര ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ഒ.കെ. ജയശ്രീ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

© 2025 vallikkunnu.in. Powered by Cybpress Innovative solution.