റിപ്പോർട്ട് : രമേശൻ പാറപ്പുറവൻ
മൈസൂർ : കോഴിക്കോട് ഡിപ്പോയിൽ നിന്നും ബാംഗ്ലൂർക്ക് പുറപ്പെട്ട KS033 ഷിഫ്റ്റ് ബസ്സാണ് കർണാടകയിൽ നിന്നും കരിക്കുമായി വരുന്ന ദോസ്ത് വണ്ടിയുമായി ഇടിച്ചത്. ബസുമായി ഇടിച്ചതിനുശേഷം മറിഞ്ഞ പിക്കപ്പ് ലോറി പൂർണമായി തകർന്ന അവസ്ഥയിലാണ് . ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ ഡോർ തുറക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായതിനെ തുടർന്ന് എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ എമർജൻസി ഡോർ തുറക്കാൻ പറ്റാത്ത അവസ്ഥ യാത്രക്കാരിൽ പരിഭ്രാന്തി ഉണ്ടാക്കി എങ്കിലും ഡ്രൈവറുടെ ഡോറിലൂടെ ഇറങ്ങിയ യാത്രക്കാർ സുരക്ഷിതരായി മറ്റൊരു ബസ്സിൽ യാത്ര തുടർന്നു . യാത്രക്കാർക്ക് ആർക്കും പരിക്കില്ല. മൈസൂർ നിന്ന് 50 കിലോമീറ്റർ പിന്നിട്ട ശേഷമാണ് അപകടം ഉണ്ടായത്.
പ്രാദേശികം
ജെ.സി.ഐ വള്ളിക്കുന്ന് കുറിയപ്പാടം അംഗൻവാടിക്ക് കുടിവെള്ള ടാങ്ക് നൽകി 29 April 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി 7 December 2025
പ്രാദേശികം
മലപ്പുറം ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ 24 July 2025
പ്രാദേശികം
അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ 28 August 2025
പ്രാദേശികം
നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു 14 January 2026