വള്ളിക്കുന്ന് : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വള്ളിക്കുന്ന് പഞ്ചായത്തിലെ പൊറാഞ്ചേരിയിൽ നിർമ്മിച്ച " പുഴയോര തണൽ ഹാപ്പിനെസ്സ് പാർക്ക്" നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഹാപ്പിനസ് പാർക്ക് ഉദ്ഘാടനവും പൊതുയോഗവും മേയ് 20ന് വൈകിട്ട് 4 മണിക്ക് നടക്കും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇ.കെ.ബഷീർ ഉദ്‌ഘാടനം നിർവ്വഹിക്കും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജംഷീന സ്വാഗതം ആശംസിക്കുന്നു ചടങ്ങിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സുബൈദ ടീച്ചർ അധ്യക്ഷത വഹിക്കും.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ ,മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ മൂന്നിയൂർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീറ അഫ്സൽ , തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ശ്രീ.വിനയൻ പാറോൽവിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.
കടലുണ്ടി പുഴയോരത്തെ കൂടുതൽ ആകർഷകമാക്കി കുടുംബങ്ങൾക്ക് വിശ്രമിക്കാനും കുട്ടികൾക്ക് കളിക്കാനുമുള്ള സൗകര്യങ്ങളോടെയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത് . ഇരിപ്പിടങ്ങൾ, നടപ്പാതകൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ലൈറ്റിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
22 December 2025
24 March 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും 29 November 2025
പ്രാദേശികം
അജിതകുമാരി ടീച്ചർക്ക് കുറിയപ്പാടം നിവാസികൾ യാത്രയയപ്പ് നൽകുന്നു 29 April 2026
പ്രാദേശികം
പരപ്പനങ്ങാടി ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്തു 4 November 2025
പ്രാദേശികം
"അരിയല്ലൂർ പുഞ്ച" മാർക്കെറ്റിലേക്ക് 9 May 2026
പ്രാദേശികം
സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു 24 November 2025