Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം എം.ടി കരുണാകരൻ അന്തരിച്ചു CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പന്തൽ കാൽനാട്ടൽ കർമ്മം നടത്തി ഉത്രാടം നാളിലെ വാനരസദ്യ നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം ഹരിതം ഓണാഘോഷം അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
പ്രാദേശികം

കോട്ടക്കൽ നഗരസഭയിൽ എ.ഐ സാക്ഷരത മിഷൻ ഉദ്ഘാടനം ചെയ്തു
 

കോട്ടക്കൽ : 2030 ആവുമ്പോഴേക്കും മനുഷ്യന് പകരം എ.ഐ. ജോലി ചെയ്യുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കോട്ടക്കൽ നഗരസഭ ഖിസ്മത് ഫൗണ്ടേഷനുമായി സഹകരിച്ച് തുടക്കം കുറിച്ച എ.ഐ. സാക്ഷരത മിഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു വരാത്ത മേഖലകളില്ല. മരണപ്പെട്ടവരെ ജീവിപ്പിക്കാനും ഇല്ലാത്ത രൂപങ്ങൾ ഉണ്ടാക്കാനും സാധിക്കുന്ന, ഏതു വിവരവും വിരൽത്തുമ്പിലറിയാൻ നമ്മെ സഹായിക്കുന്ന ഒന്നായി എ.ഐ. ടെക്നോളജി മാറി. എന്നാൽ ഒരേ സമയം ഗുണവും ദോഷവും എഐയ്ക്കുണ്ട്. ഇവ നൽകുന്ന വിവരങ്ങൾ എല്ലാം കൃത്യമാവണം എന്ന് ഉറപ്പില്ല. അതിനാൽ സമീപ ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് എ.ഐ. ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കോട്ടയ്ക്കൽ അനശ്വര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷനായിരുന്നു. എ ഐ സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉദ്ഘാടനം എം.പി. അബ്ദുസമദ് സമദാനി നിർവഹിച്ചു. ഖിസ്മത്ത് ഫൗണ്ടേഷൻ സി.ഇ.ഒ കെ.എം. ഖലീൽ പദ്ധതി വിശദീകരിച്ചു. ബ്രിറ്റ് കോ ആൻഡ് ബ്രിഡ് കോ എം.ഡി മുത്തു കോഴിച്ചെന മുഖ്യാതിഥിയായിരുന്നു. കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ. ഹനീഷ, വൈസ് ചെയർമാൻ സി. മുഹമ്മദ് അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റസാഖ് ആലമ്പാട്ടിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. മറിയാമു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. അബ്ദു , കോട്ടക്കൽ മുനിസിപ്പാലിറ്റി കൗൺസിലർമാരായ കബീർ തയ്യിൽ, കെ.പി. അബൂബക്കർ ഇന്ത്യനൂർ എന്നിവർ സംസാരിച്ചു.

വിവിധ ടെക്നോളജി വിസ്മയങ്ങളുടെ ആഘോഷമായി ജൂലൈ 25,26,27 തിയ്യതികളിലായി കോട്ടക്കൽ ഫാറൂഖ്‌ കോളേജിൽ നടക്കുന്ന 'കോടെക് ഫെസ്റ്റ് 2025' ന്റെ പ്രധാന ഇനമാണ് എ.ഐ. സാക്ഷരത മിഷൻ. നഗരസഭയിലെ പ്രായം ചെന്നവർ മുതൽ കുട്ടികൾ വരെയുള്ളവരെ ഏതെങ്കിലും ഒരു എ.ഐ. ടൂൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന രാജ്യത്തെ ആദ്യ ജനകീയ ടെക് ഫെസ്റ്റാണ് കോ ടെക്ക് ഫെസ്റ്റ് 2025. മൂന്ന് ദിവസങ്ങളിലും കോളേജിലെ ക്ലാസ്സ്‌ മുറികളിൽ പ്രായഭേദമന്യേ ആർക്കും വന്നിരുന്നു എ.ഐ പഠിക്കാൻ അവസരമുണ്ട്. സമ്പൂർണ്ണ എ.ഐ സാക്ഷരതയുള്ള ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റിയായി കോട്ടക്കലിനെ പ്രഖ്യാപിക്കലാണ് ലക്ഷ്യം. സ്കൂളുകൾ,വാർഡ് സഭകൾ, അംഗൻവാടികൾ, മാർക്കറ്റുകൾ തുടങ്ങി പൊതു ഇടങ്ങളിൽ ക്‌ളാസുകൾ സംഘടിപ്പിച്ചും വീടുകളിൽ നേരിട്ട് വളന്റിയർമാർ എത്തിയും സാക്ഷരത പൂർത്തീകരിക്കും. 

കോട്ടക്കൽ നഗരത്തിന്റെ ട്രാഫിക്, ജല മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്ന ഗവേഷണ പരിപാടികൾക്ക് ഫെസ്റ്റിൽ തുടക്കമാകും. എംപിമാർ, എംഎൽഎമാർ, ഐ.ഐ.ടി പ്രൊഫസർമാർ, വിവിധ മേഖലകളിലെ വിദഗ്ദർ പങ്കെടുക്കുന്ന വ്യത്യസ്ത പാനൽ ചർച്ചകളും സംവാദങ്ങളും നടക്കും. പ്രൊജക്റ്റ്‌, ഹാക്കത്തോൺ, ഐഡിയത്തോൺ മത്സരങ്ങളും വിവിധ എക്സിബിഷനുകളും നടക്കുന്ന ഫെസ്റ്റിൽ മൂന്നു രാത്രികളിലും മെഗാ മ്യൂസിക് ഇവന്റുകളും നടക്കും. കോട്ടക്കൽ ഫാറൂഖ്‌ കോളേജ് ഹോസ്റ്റിങ് പാർട്ണറായ കോ ടെക് 2025 കുസാറ്റ് സർവകലാശാല, കേരള സ്റ്റാർട്ട്‌ അപ്പ് മിഷൻ, തിരൂർ എസ്.എസ്.എം പൊളിടെക്‌നിക് കോളേജ്, ഫെയ്ത് ഫൌണ്ടേഷൻ തുടങ്ങിയ വിവിധ സ്ഥാപനങ്ങളും സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
 

© 2025 vallikkunnu.in. Powered by Cybpress Innovative solution.