വള്ളിക്കുന്ന് : വള്ളിക്കുന്ന് സി.ബി.ഹയർ സെക്കണ്ടറി സ്‌കൂളിൽ 2025-2026 അദ്ധ്യയനവർഷത്തെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം, ഇന്ന് (05/08/2025 ചൊവ്വ) രാവിലെ 11 മണിക്ക് 8-A ക്ലാസ്സിൽവെച്ച് നടന്നു. ഹെഡ്മാസ്റ്റർ വി. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടി, പി ടി എ പ്രസിഡന്റ് ശ്രീ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. യൂസഫ്, ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും SRG കൺവീനറുമായ ശശികുമാർ മാഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലാസ് അദ്ധ്യാപകൻ ഹരീഷ് യു. എം. സ്വാഗതം പറഞ്ഞു. മലയാളം വിഭാഗാദ്ധ്യക്ഷനും സ്‌ക്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾക്ക് സജീവമായി നേതൃത്വം നൽകുകയും ചെയ്യുന്ന നിധീഷ് മാഷ്, വിദ്യാർത്ഥികൾക്ക് ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകുകയും ഉദ്ഘാടനപരിപാടിക്ക് നന്ദിയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
പ്രാദേശികം
മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു 22 July 2025
പ്രാദേശികം
വി.ആർ.വിനോദിനെ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ ആദരിച്ചു 1 March 2026
ചരമം
വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി 2 December 2025
പ്രാദേശികം
പി.എസ്.സി പരീക്ഷ മാറ്റിവച്ചു 12 February 2026
പ്രാദേശികം
അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു 24 March 2026