Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു ഉത്രാടം നാളിലെ വാനരസദ്യ വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
പ്രാദേശികം

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പ്രവാസി വോട്ടര്‍മാരായുള്ളത് 602 പേര്‍. 94 ഗ്രാമപഞ്ചായത്തുകളിലായി 517 പേരും 12 നഗരസഭകളിലായി 85 പേരുമാണ് പ്രവാസി വോട്ടര്‍മാരായി ഉള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് ആതവനാട് ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 41 പ്രവാസി വോട്ടര്‍മാരുണ്ട്. പ്രവാസി വോട്ടര്‍മാര്‍ ഇല്ലാത്ത 17 പഞ്ചായത്തുകളും ജില്ലയിലുണ്ട്. വാഴയൂര്‍, വണ്ടൂര്‍, പാണ്ടിക്കാട്, ചോക്കാട്, തുവ്വൂര്‍, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, കുഴിമണ്ണ, പുല്പറ്റ, പൊന്മള, പുഴക്കാട്ടിരി, അബ്ദുറഹ്‌മാന്‍ നഗര്‍, തെന്നല, നന്നമ്പ്ര, പെരുവള്ളൂര്‍, മംഗലം, വട്ടംകുളം എന്നീ പഞ്ചായത്തുകളിലാണ് പ്രവാസി വോട്ടര്‍മാരില്ലാത്തത്.

ഒരു പ്രവാസി വോട്ടര്‍മാരുള്ള 17 പഞ്ചായത്തുകളും ജില്ലയിലുണ്ട്. പോത്തുകല്‍, എടക്കര, ചുങ്കത്തറ, ചെറുകാവ്, മുതുവല്ലൂര്‍, ചേലേമ്പ്ര, അമരമ്പലം, ചീക്കോട്, മൊറയൂര്‍, പൂക്കോട്ടൂര്‍, ആലിപ്പറമ്പ്, കൂട്ടിലങ്ങാടി, മൂര്‍ക്കനാട്, നിറമരുതൂര്‍, ഊരകം, എടരിക്കോട്, കാലടി പഞ്ചായത്തുകളിലാണ് ഒരു പ്രവാസി വോട്ടറുള്ളത്.

ജില്ലയില്‍ പ്രവാസി വോട്ടര്‍മാരില്‍ രണ്ടാമത് മാറാക്കര(39 പേര്‍) പഞ്ചായത്തും മൂന്നാമത് എടയൂര്‍(28 പേര്‍) പഞ്ചായത്തുമാണ്. നഗരസഭകളില്‍ ജില്ലയില്‍ കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കോട്ടക്കല്‍ നഗരസഭയിലാണ്. 38 പ്രവാസി വോട്ടര്‍മാരാണ് ഇവിടെയുള്ളത്. മലപ്പുറം നഗരസഭയില്‍ 12ഉം വളാഞ്ചേരി നഗരസഭയില്‍ 11ഉം പ്രവാസി വോട്ടര്‍മാരുണ്ട്. മഞ്ചേരി, കൊണ്ടോട്ടി നഗരസഭകളില്‍ പ്രവാസി വോട്ടര്‍മാരില്ല. പെരിന്തല്‍മണ്ണ നഗരസഭയില്‍ ഒരു പ്രവാസി വോട്ടറാണുള്ളത്. ജില്ലയിലെ മറ്റു നഗരസഭകളിലെ പ്രവാസി വോട്ടര്‍മാരുടെ കണക്ക് ഇപ്രകാരം- പൊന്നാനി-2, തിരൂര്‍ -5, നിലമ്പൂര്‍-3, താനൂര്‍-8, പരപ്പനങ്ങാടി-3, തിരൂരങ്ങാടി-2.

© 2025 vallikkunnu.in. Powered by Cybpress Innovative solution.