മലപ്പുറം : ജില്ലാ കളക്ടര്‍ ചുമതലയില്‍ നിന്ന് ലാന്‍ഡ് റവന്യൂ വകുപ്പ് ജോയിന്റ് കമ്മീഷണറായി സ്ഥലം മാറി പോകുന്ന വി.ആര്. വിനോദിന് മലപ്പുറം ജില്ലാ സ്പോര്‍ട്സ്കൗണ്‍സില്‍ സ്നേഹാദരം നല്കി. മലപ്പുറം റൂബി ലോഞ്ചില്‍ വെച്ച് നടന്ന പരിപാടി പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ മുഖ്യാതിഥിയായി. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ഡയറക്ടര്‍ വി.പി. അനില്‍കുമാര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്നേഹോപഹാരം വി.ആര് വിനോദിന് നല്കി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം. നാരായണന്, മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, എ.ഡി.എം കെ. ദേവകി, സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍ എ. ശ്രീകുമാര്‍, കേരള ജൂഡോ അസോസിയേഷന് പ്രസിഡന്റ് കെ.വി. അന്‍വര്‍, സംസ്ഥാന റോളര്‍ സ്കേറ്റിങ് പ്രസിഡന്റ് കെ.എം. അനില്‍കുമാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ശ്യാമപ്രസാദ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ എക്സി. മെമ്പര്‍മാര്‍ സി. സുരേഷ്, കെ. വത്സല, എം.പി എ. ലിയാക്കത്തലി കുരിക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശികം
അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു 24 March 2026
ചരമം
സൈതാലി എന്ന ചെറിയാപ്പു 18 September 2025
ചരമം
ചെറിയേടത്ത് നവീൻ കുമാർ നിര്യാതനായി 14 April 2026
പ്രാദേശികം
പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു. 20 October 2025
പ്രാദേശികം
പുളിയശ്ശേരി ഭാഗവത സപ്താഹം ഡിസംബർ 21 - ന് 8 November 2025