പരപ്പനങ്ങാടി : അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സി.ഐക്ക് കുത്തേറ്റു. സി.ഐ സ്റ്റെപ്റ്റോ ജോണിനാണ് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്.
പരപ്പനങ്ങാടി കുപ്പി വളവിൽ വെച്ച് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രദേശത്ത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് കരുതുന്ന ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിയ ഗ്ലാസ് കഷ്ണം ഉപയോഗിച്ച് പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സി.ഐയുടെ ഇടതു കൈയ്യിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2026–27 ബജറ്റ് അവതരിപ്പിച്ചു 9 March 2026
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 4 September 2025
ചരമം
പി.വി. സൈദലവി കോയ അന്തരിച്ചു 20 September 2025