കടലുണ്ടി: വള്ളിക്കുന്ന് സൈനിക കൂട്ടായ്മയുടെ വാർഷിക പൊതു യോഗവും കുടുംബ സംഗമവും കോട്ടക്കടവ് അവോക്കി സെൻട്രൽ വച്ച് വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വേലായുധ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. റിട്ട: കേണൽ നാരായണൻ നായർ, അവോക്കി ഗ്രൂപ്പ് എം.ഡി. കൃഷ്ണൻകുട്ടി കോട്ടാക്കളത്തിൽ എന്നിവർ മുഖ്യാതിഥികളായി.
സൈനിക കൂട്ടായ്മ സെക്രട്ടറി എ.പി. സുധീശൻ, കെ. മുരളീധരൻ, പ്രസന്നകുമാരി.എൻ, ജിഷ ഹരിമോഹൻ, ഹരികുമാർ ടി, എക്സ് സർവീസ് ലീഗ് അരിയല്ലൂർ യൂണിറ്റ് സെക്രട്ടറി ജയേഷ് കുമാർ കെ എൽ, തുടങ്ങിയവർ സംസാരിച്ചു.
70 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന സൈനികരെ ചടങ്ങിൽ ആദരിച്ചു. സൈനികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികാലും ചടങ്ങിന്റെ മാറ്റു കൂട്ടി.
പുതിയ ഭാരവാഹികളായി വേലായുധൻ പറമ്പിൽ (പ്രസിഡണ്ട്), മുരളീധരൻ കെ (സെക്രട്ടറി), പ്രസന്നകുമാരി എൻ (ട്രഷറർ) . എ.പി. സുധീശൻ, ബഷീർ.ടി( എന്നിവർ വൈ: പ്രസിഡണ്ട്മാർ), ജിഷ ഹരിമോഹൻ, ചന്ദ്രൻ. സി( ജോ:സെക്രട്ടറിമാർ), കൂടാതെ 18 എക്സിക്യൂട്ടീവ് മെമ്പേഴ്സ് അടങ്ങുന്ന 25 അംഗ ഭരണസമിതി അംഗം പുതുതായിചുമതലയേറ്റു.
04 September 2025
08 December 2025
പ്രാദേശികം
വള്ളിക്കുന്ന് സൈനിക കൂട്ടായ്മ വാർഷിക ജനറൽബോഡി യോഗവും കുടുംബ സംഗമവും നടത്തി 4 April 2026
പ്രാദേശികം
അങ്കണവാടികൾക്ക് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു 3 November 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 22 സ്മാര്‍ട്ട് അങ്കണവാടികൾ 21 July 2025
പ്രാദേശികം
വി എസ് ഇനി ജ്വലിക്കുന്ന ഓർമ 21 July 2025
പ്രാദേശികം
'പടവുകള്‍' സ്കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി 12 February 2026