വള്ളിക്കുന്ന്: പരപ്പനങ്ങാടി ഉപജില്ലാ സ്‌ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ ഓവറോൾ ജേതാക്കളായ സി.ബി.എച്ച്. എസ്. എസ്. വള്ളിക്കുന്നിലെ വിദ്യാർത്ഥികളെ സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പങ്കെടുത്ത പതിനെട്ട് ഇനങ്ങളിലും എ ഗ്രേഡും, പത്ത് ഇനങ്ങളിൽ ഒന്നാംസ്ഥാനത്തോടെ ജില്ലാതലത്തിലേക്കുള്ള യോഗ്യതയും നേടിക്കൊണ്ടാണ് സി.ബി.എച്ച്.എസ്. സ്ക്കൂളിലെ മത്സരാർത്ഥികൾ ഈ മികച്ച നേട്ടം കൈവരിച്ചത്. സംസ്‌കൃതം അദ്ധ്യാപകൻ യു.എം. ഹരീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ വി. പ്രവീൺകുമാർ വിദ്യാർത്ഥികളെ
അനുമോദിച്ചു. അദ്ധ്യാപകരായ എ. കെ. ശശികുമാർ, കെ. ആദർശ്, സംസ്‌കൃതം ക്ലബ് കൺവീനർ ടി. ശ്രീരുദ്ര എന്നിവർ സംസാരിച്ചു.
12 March 2026
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 4 September 2025
ചരമം
അരുണാചൽ പ്രദേശിൽ വിനോദയാത്രക്ക് പോയ വള്ളിക്കുന്ന് സ്വദേശി മരിച്ചു 17 January 2026
പ്രാദേശികം
അജിതകുമാരി ടീച്ചർക്ക് കുറിയപ്പാടം നിവാസികൾ യാത്രയയപ്പ് നൽകുന്നു 29 April 2026
പ്രാദേശികം
വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം 15 April 2026
പ്രാദേശികം
ഹരിതം ഓണാഘോഷം 5 September 2025