Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു എം.ടി കരുണാകരൻ അന്തരിച്ചു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പുളിയശ്ശേരി ഭാഗവത സപ്താഹം ഡിസംബർ 21 - ന് ഹരിതം ഓണാഘോഷം ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി സംസ്കൃത വാരാഘോഷം ഉത്രാടം നാളിലെ വാനരസദ്യ വി.എസ്. - ജന മനസ്സിലെ സമരനായകൻ കാട്ടുങ്ങൽ അപ്പുക്കുട്ടൻ നിര്യാതനായി

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ കന്നി വോട്ടര്‍മാരും ജനാധിപത്യപ്രക്രിയയുടെ ഭാഗമാവുകയാണ്. വോട്ടെടുപ്പ് എങ്ങനെയെന്നും പോളിങ് സ്റ്റേഷനില്‍ എന്തൊക്കെ ഘട്ടങ്ങളുണ്ടെന്നും ഓരോ സമ്മതിദായകനും അറിഞ്ഞിരിക്കണം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ടറും ഒരു വോട്ട് വീതം രേഖപ്പെടുത്തണം, ആകെ മൂന്ന് വോട്ടുകളാണുള്ളത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള സ്ഥാനാര്‍ത്ഥി ബട്ടണ്‍ അമര്‍ത്തണം. ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, ഒരു ചെറിയ ബീപ്പ് ശബ്ദം കേള്‍ക്കാം, ആ സ്ഥാനാര്‍ത്ഥി ബട്ടണിന് നേരെയുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് പ്രകാശിക്കുകയും വോട്ട് ആവശ്യമുള്ള സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്തിന് വെള്ള നിറവും ബ്ലോക്ക് പഞ്ചായത്തിന്റെ ബാലറ്റ് ലേബലുകള്‍ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് ലേബലുകള്‍ ആകാശനീല നിറത്തിലുമായിരിക്കും. മൂന്ന് നിരകളിലേക്കും വോട്ടെടുപ്പ് ശരിയായ രീതിയില്‍ പൂര്‍ത്തിയാകുമ്പോള്‍, പ്രക്രിയ പൂര്‍ത്തിയായി എന്നറിയിച്ച് ഒരു നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കാം.

വോട്ടര്‍ ഒന്നോ രണ്ടോ ലെവലുകളിലേക്ക് വോട്ട് ചെയ്യുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവപ്പ് നിറത്തിലുള്ള എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, പ്രക്രിയ പൂര്‍ത്തിയായതിന്റെ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കും.

ഒന്നോ, രണ്ടോ ലെവലുകള്‍ ഒഴിവാക്കിയാണ് വോട്ട് ചെയ്യുന്നതെങ്കില്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാവൂ. മൂന്ന് തലങ്ങളിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമില്ല. വോട്ടര്‍ ഒരിക്കല്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍, അയാള്‍ക്ക് പിന്നീട് ഒരു ലെവലിലേക്കും വോട്ട് ചെയ്യാന്‍ കഴിയില്ല. രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. അതുപോലെ, ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാല്‍ പോലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ.

വോട്ടെടുപ്പിന്റെ രഹസ്യം കാത്തുസൂക്ഷിക്കാന്‍ വോട്ടര്‍ ബാധ്യസ്ഥനാണ്. വോട്ടിങ് നടപടിക്രമത്തെക്കുറിച്ച് ഒരു വോട്ടര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ സംശയം തോന്നുകയോ ചെയ്താല്‍, വോട്ടറെ സഹായിക്കാന്‍ ബാധ്യസ്ഥരായ പോളിങ് ഉദ്യോഗസ്ഥരുമായി അക്കാര്യം പങ്കുവയ്ക്കണം. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ, അടുത്ത വോട്ടര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കമ്പാര്‍ട്ടുമെന്റിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നതിനായി വോട്ടര്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് മാറി നില്‍ക്കണം.


വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഏതൊരു തെരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിക്കുന്നതിനായി ഒരു വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ മുമ്പാകെ താഴെപ്പറയുന്ന ഏതെങ്കിലും രേഖകള്‍ ഹാജരാക്കണം.

1. ഇന്ത്യന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്

2. പാസ്‌പോര്‍ട്ട്

3. ഡ്രൈവിംഗ് ലൈസന്‍സ്

4. പാന്‍ കാര്‍ഡ്

5. ആധാര്‍ കാര്‍ഡ്

6. ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി പുസ്തകം

7. തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക്.

8. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന താത്ക്കാലിക ഐഡി കാര്‍ഡ്.
 

© 2025 vallikkunnu.in. Powered by Cybpress Innovative solution.