വള്ളിക്കുന്ന് : നിറംകൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ മൂന്ന് ദിവസം ആയിട്ടാണ് ആഘോഷം നടക്കുന്നത്. മാർച്ച് 4 നു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മുൻ റീജിയണൽ ഡയറക്ടർ ശ്രീ കെ.കെ.മുഹമ്മദ് ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ മലയാള ഭാഷ വിഭാഗം മേധാവി പ്രൊഫ: ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത പ്ളേബാക്ക് സിംഗർ അതുൽ നറുകര നയിച്ച നാടൻപാട്ട് ചടങ്ങിന് മാറ്റു കൂട്ടി. രണ്ടാം ദിവസമായ ഇന്നലെ മെഗാതിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി.
ഇന്ന് ഉച്ചക്ക് 2 :30 നു ആൽത്തറ മേളം, വൈകീട്ട് 5 നു മഹാഗുരുതി , രാത്രി 8 നു കാഞ്ഞിലശ്ശേരി വിനോദ് മാരാർ, വിഷ്ണു കാഞ്ഞിലശ്ശേരി എന്നിവർ നയിക്കുന്ന ഡബിൾ തായമ്പക, രാത്രി 11 :30 നു താലപ്പൊലി പറമ്പിലേക്ക് ഗജവീരൻ കൊളക്കാടൻ കുട്ടികൃഷ്ണനോടൊപ്പമുള്ള എഴുന്നള്ളത് പുലർച്ചെ 12 : 30 നു താലപ്പൊലി പ്രയാണത്തോടെ താലപ്പൊലി പറമ്പിൽ നിന്നും ചെമ്പട മേളം , പാണ്ടിമേളത്തോടുകൂടിയുള്ള തിരിച്ചെഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പ്രാദേശികം
ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ച് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് 15 December 2025
പ്രാദേശികം
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി 14 July 2025
ചരമം
സൈതാലി എന്ന ചെറിയാപ്പു 18 September 2025
പ്രാദേശികം
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരപ്പനങ്ങാടി സി.ഐക്ക് പരിക്ക്. 18 March 2026
പ്രാദേശികം
വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം 3 September 2025