ടി.വി.ഇബ്രാഹിം വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
വള്ളിക്കുന്ന് : വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എല്‍.എ ടി.വി.ഇബ്രാഹീമാണ് സ്ഥാനാര്‍ത്ഥി. 10 വര്‍ഷക്കാലം കൊണ്ടോട്ടിയുടെ വികസന നായകനെ വള്ളിക്കുന്നിലേക്ക് ലഭിച്ച സന്തോഷത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
പൂക്കോട്ടൂര്‍ സ്വദേശിയാണ്. 1965 മെയ് 1 നാണ് ജനനം. ടി.വി.മുഹമ്മദ് ഹാജി- ഇത്തിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന പി. മക്കള്‍: മുഹമ്മദ് ജസീം, അന്‍ഷിദ് നുഅ്മാന്‍, ആദിലാബാനു
രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയവും സജീവമാകുന്നതിന് മുന്‍പ് കൊണ്ടോട്ടി ഇ.എം.ഇ.എ (EMEA) ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരുന്നു (വി.ആര്‍.എസ് എടുത്തു).
എം.എ (പൊളിറ്റിക്കല്‍ സയന്‍സ്), എം.ഫില്‍, ബി.എഡ് ജേതാവാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (MSF) സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1995 മുതല്‍ 2000 വരെ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2005 വരെ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന-ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി.
അത്താണിക്കല്‍ എം.ഐ.സി (M.I.C) ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി, അത്താണിക്കല്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ്, പി.കെ.എം.ഐ.സി ഓര്‍ഫനേജ് (പൂക്കോട്ടൂര്‍) വൈസ് പ്രസിഡന്റ് തുടങ്ങി വിദ്യാഭ്യാസ-സാമൂഹിക-ജീവകാരുണ്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങളുടെ നേതൃസ്ഥാനവും അദ്ദേഹം വഹിക്കുന്നു
സ്പോർട്സ്
മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് : ബോധി താനൂർ ബോയ്സ് വിഭാഗം ജേതാക്കൾ 4 December 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് എങ്ങനെ: കന്നി വോട്ടര്‍മാര്‍ അറിയേണ്ടത് 9 December 2025
ചരമം
പള്ളിപ്പടി സ്വദേശി തച്ചോളി ചപ്പങ്ങത്ത് അബ്ദുൽ അസീസ് നിര്യാതനായി 14 September 2025
പ്രാദേശികം
അനുശോചനം യോഗം 12 March 2026