വള്ളിക്കുന്ന് : മാലിന്യം നിക്ഷേപിച്ച കവറിൽ അബദ്ധത്തിൽ ഇട്ടുപോയ സ്വർണ്ണാഭരണവും പണവും ഉടമക്ക് തിരിച്ചെത്തിച്ച് ഹരിത കർമ സേനാംഗങ്ങൾ. വള്ളിക്കുന്നിലെ ഹരിത കർമ സേനാംഗങ്ങളാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണാഭരണം സുരക്ഷിതമായി തിരികെ നൽകി മാതൃകയായത്. വള്ളിക്കുന്ന് പത്തിനൊന്നാം വാർഡ് സ്വദേശിയുടെ കൈ ചെയിനും പണവും വീട്ടുകാർ അബദ്ധത്തിൽ തുണി മാലിന്യങ്ങൾ നൽകുന്നതോടൊപ്പം കൈമാറി. ദിവസങ്ങൾക്കുശേഷം നഷ്ടപ്പെട്ട വസ്തുവിന്റെ കാര്യം വീട്ടുടമസ്ഥൻ ഹരിത കർമ സേന അംഗങ്ങളെ അറിയിച്ചിരുന്നു. എം.സി.എഫ് യൂണിറ്റിൽ മാലിന്യം എത്തിക്കുമ്പോഴും ഹരിതകർമ്മ സേനാംഗങ്ങൾ സൂക്ഷ്മതയോടെ പരിശോധിച്ച് സ്വർണവും തുകയും കണ്ടെത്തി. തുടർന്ന് സത്യസന്ധരായ തൊഴിലാളികൾ ഒട്ടും വൈകാതെ വിവരം ഉടമയെ അറിയിക്കുകയും ഹരിത കർമ കൺസോർഷ്യം പ്രസിഡന്റ് കളത്തിൽ ഗീത, ഹരിത കർമ സേന കൺസോർഷ്യം സെക്രട്ടറി കെ സുനിത എന്നിവരുടെ സാന്നിധ്യത്തിൽ തുകയും കൈ ചെയിനും ഉടമയ്ക്ക് കൈമാറുകയും ചെയ്തു. സത്യസന്ധതയിലൂടെ നാട്ടിന്റെ തന്നെ അഭിമാനമായി മാറിയ ഹരിത കർമ സേനാംഗങ്ങളെ നാട്ടുകാർ അഭിനന്ദിച്ചു.
രാഷ്ട്രീയം
ടി.വി.ഇബ്രാഹിം വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 17 March 2026
പ്രാദേശികം
അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു 30 November 2025
പ്രാദേശികം
അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു 24 March 2026
പ്രാദേശികം
കോഴിക്കോട് നിന്ന് ബാംഗ്ലൂർക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു 29 April 2026
പ്രാദേശികം
വള്ളിക്കുന്നിൽ UDF സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു 21 November 2025