Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം എം.ടി കരുണാകരൻ അന്തരിച്ചു CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പന്തൽ കാൽനാട്ടൽ കർമ്മം നടത്തി ഉത്രാടം നാളിലെ വാനരസദ്യ നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം ഹരിതം ഓണാഘോഷം അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
പ്രാദേശികം

വാഹനങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്ന വിധത്തില്‍ റോഡ് ബ്ലോക്ക് ചെയ്യാന്‍ പാടില്ല


മലപ്പുറം : തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനും കൊട്ടിക്കലാശം നല്ല രീതിയില്‍ അവസാനിപ്പിക്കുന്നതിനും വേണ്ടി മലപ്പുറം ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം ടൗണുകളില്‍ നടത്താന്‍ പാടില്ല. പ്രചാരണ പരിപാടി നടത്തുന്നുണ്ടെങ്കില്‍ അതത് വാര്‍ഡുകളില്‍ ഒതുങ്ങണം. മലപ്പുറം സബ് ഡിവിഷന്‍ പോലീസ് ഓഫീസിനു കീഴിലുള്ള മലപ്പുറം,വേങ്ങര,മഞ്ചേരി,കോട്ടക്കല്‍ പൊലീസ് സ്റ്റേഷനുകളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ യോഗത്തില്‍ പങ്കെടുത്തു.

യോഗത്തിലെ തീരുമാനങ്ങള്‍:

•വാഹനങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്ന വിധത്തില്‍ റോഡ് ബ്ലോക്ക് ചെയ്ത് പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ പാടില്ല.

•പ്രകടനങ്ങള്‍, ജാഥകള്‍ എന്നിവ നടത്തുന്ന അവസരത്തില്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍  അതിനോടൊപ്പം ഉണ്ടാകേണ്ടതും ഒരുതരത്തിലുമുള്ള അക്രമസംഭവങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇതിനു പാര്‍ട്ടിനേതാക്കള്‍ തമ്മില്‍ പരസ്പര ധാരണ ഉണ്ടാകണം.

•ഡി.ജെ വാഹനങ്ങള്‍, പ്രചാരണ വാഹനങ്ങള്‍ എന്നിവ അനുമതിയില്ലാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കും.

•വാഹനങ്ങളില്‍ നിയമപ്രകാരമല്ലാതെ രൂപമാറ്റം വരുത്തിയും അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടാക്കിയും  നടത്തുന്ന പ്രചാരണ പരിപാടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍  ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും.

•മറ്റു പാര്‍ട്ടിക്കാര്‍ക്കോ, പാര്‍ട്ടികള്‍ക്കോ എതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നതും സോഷ്യല്‍ മീഡിയ വഴി പ്രകോപനപരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതിലും പൊലീസിന്റെ നിരീക്ഷണം ഉണ്ടാകും.

•തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിന് പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളിലും ഇലക്ഷന്‍ ദിനങ്ങളിലുംകമ്മീഷന്‍ നിഷ്‌കര്‍ഷിച്ചതായ നിയമങ്ങളും സമയക്രമവും കൃത്യമായി പാലിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ അണികള്‍ക്ക് നല്‍കണം.

© 2025 vallikkunnu.in. Powered by Cybpress Innovative solution.