Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു ഉത്രാടം നാളിലെ വാനരസദ്യ പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി
പ്രാദേശികം

വള്ളിക്കുന്ന് :  നീണ്ട  നാല്പത് വർഷത്തെ സേവനത്തിനൊടുവിൽ  അജിതകുമാരി ടീച്ചർ കുറിയപ്പാടം അഗൻവാടിയിൽ നിന്ന് വിരമിക്കുകയാണ്.
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ പരിപാലിക്കുന്ന പ്രവർത്തനം മാത്രമല്ല അഗൻവാടി വർക്കർ ഏറ്റെടുക്കുന്നത്. സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന വൈവിധ്യമറിയ ശ്രമകരമായ പ്രവർത്തനങ്ങളും ഭംഗിയായി നിർവ്വഹിക്കേണ്ടതും ഇവരുടെ ചുമതലയാണ്.

തദ്ദേശ സ്ഥാപനങ്ങളും ആവശ്യത്തിലേറെ ചുമതലകൾ ഇവരെ ഏല്പിക്കാറുണ്ട്. ഇതെല്ലാം ഒരു പരിഭവവും കൂടാതെ അക്ഷരംപ്രതി നടപ്പിലാക്കുന്നവരുടെ കൂട്ടത്തിലാണ് അജിതകുമാരി ടീച്ചറും . ടീച്ചറുടെ മികച്ച സേവനങ്ങൾക്ക്  സംസ്ഥാന ഗവൺമെൻ്റിൻ്റെ പുരസ്കാരവും ടീച്ചറെ തേടിയെത്തി . നാമമാത്രമായ സേവന വേതന വ്യവസ്ഥകൾക്കകത്ത് നിന്ന് ഭാരിച്ച ചുമതലകൾ ഭംഗിയായി നിർവ്വഹിച്ച്  62 വയസ്സിൽ വിരമിക്കുന്ന ടീച്ചർക്ക് ഉചിതമായ ഒരു യാത്രയയപ്പ് നൽകാൻ ആണ് നാട്ടുകാരുടെ തീരുമാനം. ഇതിനായി അംഗൻവാടിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് ഇന്ന് (29/04/2026) വൈകീട്ട് 3 മണിക്ക്  ഒരു യാത്രയയപ്പ് സംഘടിപ്പിക്കുന്നു എന്ന ഭാരവാഹികൾ അറിയിച്ചു.

 

© 2025 vallikkunnu.in. Powered by Cybpress Innovative solution.